നേമം : ശാന്തിവിള ഗവ.താലൂക്ക് ആശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നേമം പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാൻസ് (ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ ഇൻ നേമം സെക്ടർ) ആശുപത്രിക്കു മുന്നിൽ ധർണ നടത്തി. ഫ്രാൻസ് രക്ഷാധികാരി ആർ.എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് എം.ആർ.ഗോപൻ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാഗേഷ്,കെ.പി.സി.സി മെമ്പർ കമ്പറ നാരായണൻ,ബ്ലോക്ക് അംഗങ്ങൾ ജയലക്ഷ്മി,ലതാകുമാരി,കല്ലിയൂർ പഞ്ചായത്തംഗം സുമോദ്,കെ.കെ.ചന്തുകൃഷ്ണ,ഫ്രാൻസ് പ്രസിഡന്റ് മണ്ണാങ്കൽ രാമചന്ദ്രൻ,ജന.സെക്രട്ടറി കെ.വിജയൻ നായർ എന്നിവ‌ർ സംസാരിച്ചു.