തിരുവനന്തപുരം : ഐ.ടി കമ്പനിയായ യു.എസ്.ടി തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം മേധാവിയായ ശില്പ മേനോൻ. സി.എസ്.ആർ ഫിനാൻസ് ലീഡ് വിനീത് മോഹനൻ,പി.ആർ ആൻഡ് മാർക്കറ്റിംഗ് കേരള ലീഡ് റോഷ്നി ദാസ്,തൈക്കാട് ആശുപത്രി സൂപ്രണ്ട് ഡോ.ശാന്ത.കെ,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സ്വപ്നകുമാരി, ഡോ. ബെന്നറ്റ് സൈലം,ഡോ.സജി ഡേവിഡ്,ജൂനിയർ കൺസൾട്ടന്റ് ഡോ.റീന.ജെ. സത്യൻ, ആർ.എം.ഒ ഡോ.ശ്രീകല; നഴ്സിംഗ് സൂപ്രണ്ട് സ്‌നേഹലത, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ആനന്ദവല്ലി, പി.ആർ.ഒ ഗിരിശങ്കർ, ഷംലാമാലിക്, എസ്.എൻ.സിയു നഴ്സിംഗ് ഓഫീസർ ദീപ തുടങ്ങിയവർ പങ്കെടുത്തു.