കിളിമാനൂർ: ഓണത്തിന് രണ്ടാഴ്ച ശേഷിക്കെ പഴം വില കുതിച്ചുയരുന്നു.ഞാലിപ്പൂവനാണ് വിലയിൽ രാജാവ്.

കിലോയ്ക്ക് 80 മുതൽ 90രൂപ വരെയാണ് വില. നേന്ത്രപ്പഴം,പൂവൻപഴം,ഞാലിപ്പൂവൻ,മൈസൂ‌‌ർപഴം,റോബസ്റ്റ എന്നിവയ്ക്കും വില കുതിക്കുകയാണ്.ഒരു മാസത്തിനിടെ 40 മുതൽ 50 രൂപ വരെയാണ് കൂടിയത്.

കാലവർഷക്കെടുതിയിൽ വാഴകൃഷിക്കുണ്ടായ നാശമാണ് വില ഉയരാനിടയാക്കിയത്. കർണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഈ വർഷം മൂന്നിലൊന്ന് വാഴക്കൃഷിയാണ് നശിച്ചത്.

പഴവില കുതിച്ചുയരുമ്പോഴും സാധാരണക്കാർക്ക് ആശ്വാസമായത് പച്ചക്കറി വില കുറഞ്ഞതാണ്. മുൻ മാസങ്ങളെ അപേക്ഷിച്ച് പച്ചക്കറി വില കാര്യമായി കുറഞ്ഞു.സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലും ഉത്പാദനം കൂടിയതോടെയാണ് പച്ചക്കറി വില കുറയാൻ സഹായിച്ചത്. ഓണമടുക്കുന്നതോടെ വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.

പ്രതിസന്ധിക്കു പിന്നിൽ

വരൾച്ച,കാ​റ്റ് എന്നിവ മൂലമുണ്ടായ കൃഷിനാശവും,ഉത്പാദനം കുറഞ്ഞതോടെയുമാണ് ഞാലിപ്പൂവനും നേന്ത്രപ്പഴത്തിനും വില കൂടിയത്.ഇനിയും വിലയുയരുമെന്നാണ് സൂചന. കേരളത്തിൽ ഓണവും കർണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളിൽ വിവിധ ആഘോഷങ്ങളും അടുത്തതോടെ പഴത്തിന് ആവശ്യക്കാരേറി. ഇതും വില വർദ്ധനയ്ക്ക് കാരണമായി.

പഴങ്ങളുടെ വില

നേന്ത്രപ്പഴം - 70 ഞാലിപ്പൂവൻ - 85

മൈസൂർ പഴം - 45 റോബസ്റ്റ - 50

ആപ്പിൾ - 180 മുന്തിരി - 120

പേരയ്ക്ക - 80 റംബുട്ടാൻ - 180

തണ്ണിമത്തൻ - 30 മുസംബി - 80

പൈനാപ്പിൾ - 100 മാതളനാരങ്ങ - 200

ചെറുനാരങ്ങ - 100

പച്ചക്കറി വില :

പയ‌ർ - 40

വെണ്ട – 20

തക്കാളി – 20

പച്ചമുളക് – 50

വഴുതനങ്ങ – 30

പാവൽ – 30

വെള്ളരി –20

പടവലങ്ങ – 30

ചെറിയ ഉള്ളി – 40

സവാള – 50

ക്യാബേജ് –30

കാരറ്റ് - 30

ബീറ്റ്റൂട്ട് – 35

ഇഞ്ചി –50

ബീൻസ് –60

മുരിങ്ങക്കായ - 30

300 കടന്ന് വെളുത്തുള്ളി

നേന്ത്രക്കായ വില ഉയർന്നതോടെ ചിപ്സ്,വറ്റൽ വിപണി പ്രതിസന്ധിയിൽ