കോവളം : ആവാടുതുറ ശ്രീപാൽക്കുളം തമ്പുരാൻ ക്ഷേത്രത്തിലെ അലങ്കാര ഗോപുര സമർപ്പണം ഇന്ന് രാവില 11നും 11.20നും മദ്ധ്യേ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി നിർവഹിക്കും.കുന്നുംപാറ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം സെക്രട്ടറി സ്വാമി ബോധി തീർത്ഥ മുഖ്യാതിഥിയായിരിക്കും.വെങ്ങാനൂർ പൗർണമിക്കാവ് മുഖ്യ കാര്യദർശി എം.എസ്.ഭവനചന്ദ്രൻ,എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ്,വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും.