വർക്കല: ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം നടന്നുവരുന്ന സ്നേഹസ്പർശം പരിപാടിയുടെ ഭാഗമായി കോൺഗ്രസ് വെൺകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 2ന് വൈകിട്ട് 3ന് വെൺകുളം എൻ.എസ്.എസ് കരയോഗം ഹാളിൽ സ്നേഹസദസ് നടക്കും.കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.അടൂർ പ്രകാശ് എം.പി,വർക്കല കഹാർ,ബി.ആർ.എം ഷഫീർ തുടങ്ങിയവർ പങ്കെടുക്കും.