കോവളം : സാധുജന പരിപാലന സംഘത്തിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജന്മവാർഷികാഘോഷവും വെങ്ങാനൂർ തീർത്ഥാടനവും ഇന്ന് നടക്കും. രാവിലെ 10 ന് അയ്യങ്കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂരിൽ പുഷ്പാർച്ചനയോടെ പരിപാടികൾക്ക് തുടക്കമാകും. കോവളം അനിമേഷൻ സെന്ററിൽ രാവിലെ 10.30 ന് ജയന്തി സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം. പി ഉദ്ഘാടനം ചെയ്യും. എസ്. ജെ.പി. എസ് ജില്ലാ പ്രസിഡന്റ് കോളിയൂർ ജി. ഗോപി അദ്ധ്യക്ഷനായിരിക്കും. സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി അരുൺകുമാർ എസ്. ബി മുഖ്യപ്രഭാഷണം നടത്തും. എം വിൻസെന്റ് എം.എൽ.എ തീർത്ഥാടന സന്ദേശം നൽകും. ഡോ. യു.പി അനിൽ നാഥൻ, പി.കെ.എസ് സ്റ്റേറ്റ് പ്രസിഡന്റ് വണ്ടിത്തടം മധു, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, റിട്ട. എ.ഡി.ജി.പി ജയരാജ്, സി.പി.എം കോവളം ഏരിയ കമ്മിറ്റി സെക്രട്ടറി പി.എസ്. ഹരികുമാർ അഡ്വ. എൻ. സുരേഷ് ബാബു, അഡ്വ. സജിൻലാൽ, വാർഡ് കൗൺസിലർ പനത്തറ ബൈജു, ബി.ജെ.പി കോവളം മണ്ഡലം പ്രസിഡന്റ് അഡ്വ. രാജ് മോഹൻ, മദന മോഹനൻ, വെങ്ങാനൂർ കരയോഗം സെക്രട്ടറി മുരളീധരൻ, ജില്ലാ സെക്രട്ടറി അഡ്വ. ഭഗവത് സിംഗ് തുടങ്ങിയവർ സംസാരിക്കും.