tp

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വൈകിയാൽ തെളിവ് നഷ്ടപ്പെടുമെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാമായിരുന്നു. പ്രത്യേക അന്വേഷണസംഘം വന്നസാഹചര്യത്തിൽ ഇനി പരാതികൾ വന്നാലേ നടപടിയെടുക്കാനാകൂ. ഹേമ കമ്മിറ്റിയിൽ കൊടുത്തിരിക്കുന്ന തെളിവുകൾ പിടിച്ചെടുത്ത് അന്വേഷണസംഘത്തിന് കോടതിയിൽ സമർപ്പിക്കാം. നിയമപ്രകാരം നീങ്ങുകയാണെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നതൊന്നും നഷ്ടപ്പെടാൻ സാദ്ധ്യതയില്ലെന്നും സെൻകുമാർ പറഞ്ഞു.