കോവളം : വെങ്ങാനൂർ ബോയിസ് ഹൈസ്‌കൂളിലെ 1986-87 എസ്.എസ്.സി പൂർവ വിദ്യാർത്ഥി ബാച്ചായ അളിയൻസ് ഗ്രൂപ്പിന്റെ 5ാം വാർഷികാഘോഷം ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. കോവളം അനിമേഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ ഗ്രൂപ്പ് പ്രസിഡന്റ് ഷാബു ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.പത്രപ്രവർത്തകൻ രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി മരിയാ സുനിൽ,ജോയിന്റ് സെക്രട്ടറി സായി പ്രലോഭ,ക്യാപ്ടൻ ജെറി പ്രേംരാജിന്റെ മാതാവ് ചെല്ലതായി,മണലി അനിൽ തുടങ്ങിയവർ സംസാരിച്ചു.