തിരുവനന്തപുരം: ഗുരു നിത്യചൈതന്യയതിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഗുരുവീക്ഷണത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിദ്യാർത്ഥികളുടെ ചിത്രരചനാ മത്സരം സെപ്തംബർ ഒന്നിന് രാവിലെ 8.30ന് ബാലരാമപുരം പ്ലാവിള മഹാഗുരുവിലാസത്തിൽ നടക്കും.ചിത്രകാരൻ ബാലരാമപുരം ഉണ്ണി അദ്ധ്യക്ഷത വഹിക്കും.എഴുത്തുകാരൻ കെ.എസ്.ശിവരാജൻ ഉദ്ഘാടനം ചെയ്യും.ഡോ.കായംകുളം യൂനസ് അനുസ്മരണ പ്രഭാഷണം നടത്തും.ഗുരുവീക്ഷണം മാസിക പത്രാധിപർ പി.ജി.ശിവബാബു,മുഖ്യ കാര്യദർശി പ്ലാവിള എസ്.ജയറാം,രാമദാസ് കതിരൂർ,തുണ്ടത്തിൽ കൃഷ്ണമൂർത്തി,സുഗത്,പേട്ട രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. രജിസ്റ്റർ ചെയ്യാൻ ഫോൺ: 8907556159 (പ്ലാവിള എസ്. ജയറാം).