തിരുവനന്തപുരം:കന്യാകുമാരി ജില്ലയിലും സമീപ പ്രദേശങ്ങളായ തിരുനെൽവേലി,തൂത്തുക്കുടി എന്നിവിടങ്ങളിലും കന്യാകുമാരിയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ പ്രദേശങ്ങളിലുമുള്ള ഡിഫൻസ് പെൻഷൻകാർ,ഡിഫൻസ് സിവിലിയൻ പെൻഷൻകാർ,കുടുംബ പെൻഷൻകാർ എന്നിവരുടെ വാർഷിക തിരിച്ചറിയൽ,സംശയങ്ങൾ എന്നിവയുൾപ്പെടെയുള്ള പരാതികൾക്ക് ഉടനടി പരിഹാരമുണ്ടാക്കാൻ 30ന് നാഗർകോവിലിലെ മുനിസിപ്പിൽ കോൺഫറൻസ് ഹാളിൽ സ്പർഷ് ഒൗട്ട് റീച്ച് എന്ന പേരിൽ പ്രത്യേക പരാതി പരിഹാര പരിപാടി നടത്തും. ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ടി.ജയശീലൻ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ സലിൽ എം.പി,കന്യാകുമാരി ജില്ലാ കളക്ടർ,നാഗർകോവിൽ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ എന്നിവർ പങ്കെടുക്കും.