dd

വിളപ്പിൽശാല:കസിൻസ് ഗ്രൂപ്പ് ഒന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കലാപ്രേമി ബഷീർ ബാബു നിർവഹിച്ചു.പ്രവാസി ബന്ധു ഡോക്ടർ എസ്.അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.റസിയാ ബീഗം അദ്ധ്യക്ഷത വഹിച്ചു.വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ യോഗത്തിൽ തീരുമാനിച്ചു.മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ കൃപ ചാരിറ്റീസ് സെക്രട്ടറി മുഹമ്മദ് മാഹീൻ നൽകി.പടവങ്കോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.എ.റഹീം,ബാവ മാഹീൻ (സൗദി അറേബ്യ),നൂർ മുഹമ്മദ്,​പൂവച്ചൽ നാസർ,സുധീർ,വള്ളക്കടവ് ഷാനവാസ്,സുൽഫിക്കർ,നദീറാ,ഫാത്തിമി,സെലീന,സോഫിയ,ഷീജ,ഷീബ,ഹസീന,സുബിഹ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ ആലിയ മാഹീന് ഉപഹാരവും നൽകി.സുനിത സ്വാഗതവും സൈനബ സുധീർ നന്ദിയും പറഞ്ഞു.ലത്തീഫ ബീവി പ്രത്യേക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.സുറുമി,സീന,സെറീന തുടങ്ങിയവരുടെ കലാമത്സരവും നടന്നു.