കോവളം: ജി.വിവേകാനന്ദൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം തിരുവല്ലം ഗവ.എൽ.പി സ്കൂളിൽ നടക്കും.ഞായറാഴ്ച ഉച്ചയ്ക്ക് 2ന് ജി.വിവേകാനന്ദന്റെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കിയുള്ള ക്വിസ് മത്സരം,വൈകിട്ട് 4ന് നടക്കുന്ന സാഹിത്യോത്സവം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഫൗണ്ടേഷൻ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും.പ്രൊഫ.ചന്ദ്രബാബു,കെ.ജി.സനൽകുമാർ,ശിവാസ് വാഴമുട്ടം,നഗരസഭ കൗൺസിലർമാരായ വി.സത്യവതി,വി.പ്രമീള,പനത്തുറ ബൈജു,ഡി.ശിവൻകുട്ടി,ജോയിന്റ് സെക്രട്ടറി സുരേഷ് പെരുമ്പള്ളി തുടങ്ങിയവർ പങ്കെടുക്കും.