തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾക്കെതിരെ മുൻകരുതലുകളെടുക്കുന്നതു സംബന്ധിച്ച് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ആഭിമുഖ്യത്തിൽ 30ന് രാവിലെ 10ന് വൈ.എം.സി.എ ഹാളിൽ ജനകീയ സംവാദം നടത്തും. വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ.മാധവ് ഗാഡ്ഗിൽ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസ്,ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി,മുൻ രജിസ്ട്രാർ പി.സുദീപ്,ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൻ,കാർഷിക സർവകലാശാല മുൻ രജിസ്ട്രാർ കൃഷ്ണകുമാർ,ശാന്തിഗിരി ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,പാളയം ഇമാം ഡോ.സുഹൈബ് മൗലവി,സൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ ജോൺ വില്യം,ലൂഥറൻ സഭാ ബിഷപ് മോഹൻ മാനുവൽ,ഈസ്റ്റേൺ ബിലീവേഴ്സ് ചർച്ച് ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ് തുടങ്ങിയവർ പങ്കെടുക്കും.ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും.സംവാദത്തിന് ശേഷം വിഷയത്തിൽ വിശദമായ പഠനത്തിനായി ഒരു വിദഗ്ദ്ധ സമിതിക്ക് രൂപം നൽകുമെന്നും ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.ഗൂഗിൾ മീറ്റിലൂടെയും സംവാദത്തിൽ പങ്കെടുക്കാം.ഫോൺ: 9447023714, 9645144222.