tr-anil

കഴക്കൂട്ടം: തരിശ് ഭൂമിയെ പൂക്കളമാക്കി കാട്ടായിക്കോണത്തെ യുവ കർഷകൻ ശ്രീരാജ്.കാട്ടായിക്കോണം മണ്ണാംപാറയിലെ പാട്ടത്തിനെടുത്ത 20 സെന്റ് ഭൂമിയിലാണ് മഞ്ഞയും ഒാറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി വിരിയിപ്പിച്ച് മനോഹരമാക്കിയത്.ആഫ്രിക്കൻ മരിഗോൽസ് ഇനത്തിലെ തൈകൾ അഞ്ച് രൂപ നിരക്കിൽ വാങ്ങിയാണ് കാടുപിടിച്ച് കിടന്ന ഭൂമിയിൽ ശ്രീരാജ് കൃഷി ആരംഭിച്ചത്.സഹായിക്കാൻ 5 കൂട്ടുകാരുമുണ്ട്. ഒരു മാസം മുൻപ് നട്ട ചെണ്ടുമല്ലി ഇപ്പോൾ പൂത്തു.ഓണം വിപണി മുന്നിൽ കണ്ട് നട്ട ചെണ്ടുമല്ലിക്ക് വിപണിയിൽ കിലോയ്ക്ക് 60 മുതൽ 80 രൂപ വരെ വിലയുള്ളതായി ശ്രീരാജ് പറഞ്ഞു.

പൂക്കൾ വിരിഞ്ഞതോടെ ഫോട്ടോയെടുക്കുന്നതിനും കാണുന്നതിനും നിരവധി പേരാണ് എത്തുന്നത്.കൃഷിക്ക് വേണ്ട സഹായങ്ങളുമായി പഞ്ചായത്തും കൃഷി ഭവനും ഒപ്പമുണ്ടായിരുന്നുവെന്ന് കർഷകൻ പറയുന്നു. പൂക്കൾ വാങ്ങാൻ സമീപത്തെ പൂക്കടകൾ സമീപിച്ചിട്ടുണ്ട്.കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് പൂക്കൃഷി ചെയ്യാൻ ഒരുങ്ങുകയാണ് ശ്രീരാജ്.പൂക്കളുടെ വിളവെടുപ്പ് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽ നിർവഹിച്ചു.കൃഷി ഓഫീസർ ബി.സുനിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിത,​വാർഡംഗം പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.