സെപ്തംബർ 3 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ്സി. കെമിസ്ട്രി (കോർ & കോംപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു.
നാലാം സെമസ്റ്റർ എം.എസ്സി എൻവയൺമെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി സെപ്റ്റംബർ 2 മുതൽ 27 വരെ നടത്തും.
നാലാം സെമസ്റ്റർ എം.എസ്സി ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി സെപ്റ്റംബർ 2 മുതൽ 12 വരെ നടത്തും.
നാലാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആൻഡ് ബയോടെക്നോളജി (കോംപ്ലിമെന്ററി ബയോകെമിസ്ട്രി), ബി.എസ്സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സുകളുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 10 മുതൽ നടത്തും.
നാലാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി (ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 2 മുതൽ 11 വരെ നടത്തും.
നാലാം സെമസ്റ്റർ എം.എസ്സി ജിയോളജി, ബോട്ടണി പരീക്ഷകളുടെ പ്രാക്ടിക്കൽ & ഡെസെർട്ടേഷൻ/ വൈവ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ്ല ലിറ്ററേച്ചർ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 29 മുതൽ സെപ്റ്റംബർ 5 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ- മൂന്ന് സെക്ഷനിൽ ഹാജരാകണം.
നാലാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 29 മുതൽ 31 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ( ഇ.ജെ. ഏഴ്) സെക്ഷനിൽ ഹാജരാകണം.
മൂന്നാം സെമസ്റ്റർ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡെന്റൽ മൂന്നാം അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ മൂന്നാം അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 30ന് വൈകിട്ട് 4നകം അലോട്ട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകളുമായി കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക് www.cee.kerala.gov.in.
നഴ്സിംഗ് എൻട്രൻസ്
ഉത്തരസൂചികയായി
തിരുവനന്തപുരം: എം.എസ്സി നഴ്സിംഗ് പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ. പരാതികൾ 29വരെ അറിയിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
എൽ.എൻ.സി.പി.ഇ യിൽ സീറ്റ് ഒഴിവ്
തിരുവനന്തപുരം: സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ കാര്യവട്ടത്തെ ലക്ഷ്മീഭായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എജ്യുക്കേഷനിൽ മാസ്റ്റർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് കോഴ്സിലേക്ക് പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത രണ്ട് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾ 29 ന് രാവിലെ 9ന് കോളേജിൽ നേരിട്ട് എത്തിച്ചേരണം. 1994 ജൂലായ് ഒന്നിന് ശേഷം ജനിച്ചവരാകണം. ഫോൺ. 04712412189
സൗദിയിൽസ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ
തിരുവനന്തപുരം: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് ഹഫർ അൽബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് 30 വരെ അപേക്ഷ നൽകാം. നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്കാണ് അപേക്ഷ നൽകേണ്ടത്. ബ്രെസ്റ്റ് സർജറി, എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്കും, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, പീഡിയാട്രിക് ഐ.സി.യു, നിയോനാറ്റൽ ഐ.സി.യു, എമർജൻസി എന്നീ സ്പെഷ്യാലിറ്റികളിൽ കൺസൽട്ടന്റ് തസ്തികകളിലുമാണ് ഒഴിവുകൾ. ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇമെയിൽ ഐ.ഡിയിലേക്ക് 30ന് രാവിലെ 11 മണിക്കകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 04712770536, 539, 540, 577.