തിരുവനന്തപുരം: ഭക്ഷണാവശിഷ്ടങ്ങളെ വളമാക്കി മാറ്റുന്ന രണ്ട് കേന്ദ്രങ്ങൾ കൂടി ശംഖുംമുഖത്ത് ഒരുങ്ങുന്നു.നിലവിൽ ട്രയൽ റൺ ആരംഭിച്ച പദ്ധതി വിജയകരമായാൽ ഓണത്തിന് മുമ്പ് ഇവ പ്രവർത്തിച്ചുതുടങ്ങും. ശംഖുംമുഖം ബീച്ചിലെ സുനാമി പാർക്കിലെ കെട്ടിടത്തിലാണ് സംസ്‌കരണ കേന്ദ്രങ്ങൾ. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സ്ഥലത്ത് സ്മാർട്ട് സിറ്റി അനർട്ട് എന്നീ വിഭാഗങ്ങൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.പൂർണമായും സോളാർ സഹായത്തോടെയാണ് ഈ ചെറു പ്ളാന്റുകൾ പ്രവർത്തിക്കുന്നത്.മാലിന്യമുക്ത ശംഖുംമുഖം തീരം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 14 ലക്ഷം രൂപയാണ് ഈ ചെറു പ്ളാന്റുകൾ സ്ഥാപിക്കാനുള്ള ചെലവ്. ശുചിത്വമിഷന്റെ നേതൃത്വത്തിൽ അജൈവ മാലിന്യശേഖരണത്തിനായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ നിർമ്മിക്കുന്നുണ്ട്. പ്രതിദിനം ഒരു ടൺ അജൈവ മാലിന്യം വരെ ഇതിൽ സംസ്‌കരിക്കാം.
ഫുട് സ്ട്രീറ്റ് നിർമ്മാണം അതിവേഗത്തിൽ
ശംഖുംമുഖത്ത് നിർമ്മിക്കുന്ന ആഹാരത തെരുവിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. നിലവിലുള്ള കച്ചവടക്കാരെ ഇതിന്റെ നിർമ്മാണത്തിനു ശേഷം ഇങ്ങോട്ടേക്ക് മാറ്റും. ബീച്ചിലേക്ക് ഉന്തുവണ്ടിയിലെ കച്ചവടം മാത്രമേ ഉണ്ടായിരിക്കൂ. ഇതെല്ലാ ചെയ്യുന്നത് നിർമ്മിതി കേന്ദ്രമാണ്.ഉന്തുവണ്ടിയും അവരാണ് നിർമ്മിച്ചു നൽകുന്നത്.
പ്രവർത്തനം ഇങ്ങനെ
ഭക്ഷണാവശിഷ്ടങ്ങൾ ഈ മെഷീനിലേക്ക് തള്ളും
മെഷീൻ ഇതിനെ കഷണങ്ങളാക്കിയ ശേഷം സംസ്‌കരിച്ച് ചണ്ടിയായി പുറത്തുവരും
ഭക്ഷണാവശിഷ്ടങ്ങളിലെ വെള്ളം മറ്റൊരു വഴിയാണ് പുറത്തുവരിക
ചണ്ടിയായി പുറത്ത് വരുന്നതിൽ ഇനോക്കുലം (ചകിരിച്ചോറ്) ചേർത്ത് 10 ദിവസം വയ്‌ക്കുന്നതോടെ വളമാകും
പ്രതിദിനം ഒരു ടൺ മാലിന്യം
രണ്ട് മെഷീനുകളിലായി പ്രതിദിനം ഒരു ടൺ മാലിന്യം സംസ്‌കരിക്കാം
150 കിലോ മാലിന്യമാണ് ഒരു ദിവസം ശംഖുംമുഖത്ത് ഉണ്ടാകുന്നത്