തിരുവനന്തപുരം: കേരളസർവകലാശാല പ്ലേസ്‌മെന്റ് സെല്ലും ആലപ്പുഴ സനാതന ധർമ്മ കോളേജും ചേർന്ന് 31ന് രാവിലെ 9 മുതൽ കെ.പാർത്ഥസാരഥി അയ്യങ്കാർ മെമ്മോറിയൽ ഗോൾഡൻ ജൂബിലി ആഡി​റ്റോറിയത്തിൽ ജോബ്‌ഫെയർ നടത്തും. ഇരുപതോളം കമ്പനികൾ പങ്കെടുക്കും. സിൻഡിക്കേ​റ്റ് അംഗം ജി. മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.