വർക്കല: കൗൺസിലർമാരുടെ മോശം പെരുമാറ്റത്തിൽ പ്രതിഷേധിച്ച് വർക്കല നഗരസഭ ജീവനക്കാർ പണിമുടക്കി.പാപനാശം ബീച്ചിലെ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് കൗൺസിലെടുത്ത തീരുമാനം അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർമാരിൽ ചിലർ എൻജിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരോട് തട്ടിക്കയറുകയും സ്ത്രീജീവനക്കാരടക്കമുള്ള മറ്റ് ജീവനക്കാരോടും മോശമായി സംസാരിക്കുകയും ചെയ്തതായി ജീവനക്കാർ ആരോപിക്കുന്നു.ചൊവ്വാഴ്ച രാവിലെ ജീവനക്കാർ സമരമാരംഭിച്ചതോടെ നഗരസഭ പ്രവർത്തനങ്ങൾ സ്തംഭിച്ചു.ജീവനക്കാർ നഗരസഭ പടിക്കൽ കൂട്ടായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.സമർദ്ദമില്ലാതെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം ഉണ്ടാകണമെന്ന് ജീവനക്കാർ ചെയർമാൻ കെ.എം.ലാജിയോട് ആവശ്യപ്പെട്ടു.വെള്ളിയാഴ്ച കൂടുന്ന അടിയന്തര കൗൺസിലിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു.