തിരുവനന്തപുരം: കേരളാ ദളിത് ഫെഡറേഷൻ(കെ.ഡി എഫ്)സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അയ്യങ്കാളി ജയന്തി ആഘോഷം ഇന്ന് വൈകിട്ട് 3ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ അദ്ധ്യക്ഷത വഹിക്കും.സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഡോ.എ.നീലലോഹിതദാസൻ നാടാർ,ആന്റണി രാജു.എം.എൽ.എ,വി.എൻ.ശശിധരൻ എം.എൽ.എ,പി.ആർ.സുരേഷ്, ഡോ.കായംകുളം യൂനസ്, രാമചന്ദ്രൻ മുല്ലശേരി,രാജൻ വെംബ്ലി, ഡോ.വിനീതാ വിജയൻ, മധുമോൾ പഴയിടം, പി.സരസ്വതി, വെങ്ങാനൂർ സുരേഷ് തുടങ്ങിയവർ സംസാരിക്കും.