മലയിൻകീഴ്: കേരള കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റിയുടെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി മാറനല്ലൂർ ചെന്നിയോട് സ്വദേശി സൈമൺ നാടാർക്ക് പണിത വീടിന്റെ താക്കോൽദാനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു.മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,ജനറൽ സെക്രട്ടറിയും സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാനുമായ കെ.ജി.പ്രേംജിത്ത്,ഡോ.ജെ.ഹരീന്ദ്രൻനായർ,നവോദയ കൃഷ്‌ണൻകുട്ടി,ജില്ലാ വൈസ് പ്രസിഡന്റ് പാലപ്പൂര് സുരേഷ്,ജനറൽ സെക്രട്ടറി പാച്ചല്ലൂർ ജയചന്ദ്രൻ,കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ്
അമ്പലത്തിൻ കാല ഉണ്ണിക്കുട്ടൻ,സംസ്ഥാന കമ്മിറ്റിയംഗം കാട്ടാക്കട
രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.