വക്കം: സൊസൈറ്റി ജംഗ്ഷനിൽ വാടകവീട്ടിൽ താമസിച്ചിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം പാട്ടത്തിൽമുക്ക് പുളിമൂട് ലക്ഷം വീട്ടിൽ ശുഭയാണ്(46) മരിച്ചത്.സൊസൈറ്റി ജംഗ്ഷനിലെ മുകളിലത്തെ നിലയിലായിരുന്നു വാടകയ്ക്ക് ശുഭയും, ഭർത്താവും, ഇളയ മകളും താമസിച്ചിരുന്നത്. വക്കത്തെ പെട്രോൾ പമ്പ് ജീവനക്കാരനായ ഭർത്താവ് ജയൻ രാവിലെയോടെ പമ്പിലേയ്ക്ക് പോയിരുന്നു. രാവിലെ എന്നും പാല് വാങ്ങി തിരികെയെത്താറുള്ള ശുഭയെ 8.30 മണിയ്ക്കും കാണാതായതോടെ ഡിഗ്രി വിദ്യാർത്ഥിനിയായ ഇളയമകൾ നടത്തിയ അന്വേഷണത്തിലാണ് താഴത്തെ ചായ്പ്പിലെ കമ്പിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്..ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി പൊലീസിൽ അറിയിക്കുകയായിരുന്നു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തി . രാത്രി 7 മണിയോടെ പാട്ടത്തിൽ മുക്കിൽ സംസ്കരിച്ചു.മക്കൾ: ജൈമി ജയൻ, ജൈഫ ജയൻ. മരുമകൻ: പ്രമോദ്.