തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസിന്റെ സാംസ്കാരികോത്സവവും പുസ്തകോത്സവവും സെപ്തംബർ 4ന് വൈകിട്ട് 4ന് ജോയിന്റ് കൗൺസിൽ സമുച്ചയത്തിലെ സി.അച്യുതമേനോൻ നഗറിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.പ്രഭാത് ചെയർമാൻ സി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.സെപ്തംബർ 5ന് വൈകിട്ട് 4ന് കുമാരനാശാൻ സ്മൃതിസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.മുൻമന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കും. സെപ്തംബർ 6ന് വൈകിട്ട് 4ന് പി.ഭാസ്കരൻ ജന്മശതാബ്ദി സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സെപ്തംബർ 7ന് വൈകിട്ട് 4ന് തോപ്പിൽഭാസി ജന്മശതാബ്ദി സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തോപ്പിൽ ഭാസി അനുസ്മരണം നടത്തും. സെപ്തംബർ 8ന് വൈകിട്ട് 4ന് സമാപന സമ്മേളനവും അച്യുതമേനോൻ സ്മൃതിയും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.