തിരുവനന്തപുരം:ജൈവ കർഷക വാട്ട്സ് ആപ്പ് കൂട്ടായ്മയായ പച്ചപ്പിന്റെ ആഭിമുഖ്യത്തിൽ കർഷക സംഗമവും മുതിർന്ന കർഷകരെ ആദരിക്കലും ഇന്ന് രാവിലെ 10.30 ന് തൈക്കാട് ഗാന്ധി സ്മാരക നിധിയിൽ നടക്കും.
വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.പച്ചപ്പ് അഡ്മിൻ ശ്യാമള സോമൻ അദ്ധ്യക്ഷത വഹിക്കും.ഫൗണ്ടർ അഡ്മിൻ സോണി ജോസഫ് ആമുഖ പ്രസംഗം നടത്തും.