കല്ലമ്പലം : കാപ്പിൽ ഗോപിനാഥൻ രചിച്ച് എച്ച് ആൻഡ് സി ബുക്സ് പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതി 'ഇളവെയിൽ' പ്രകാശനം ചെയ്തു. റോസ്ഡേൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കവി ശശി മാവിൻമൂട് പ്രകാശനം നിർവഹിച്ചു.അദ്ധ്യാപിക മോളി.വി പുസ്തകം സ്വീകരിച്ചു.ഡോ. പ്രമോദ്.ജി.നായർ അദ്ധ്യക്ഷത വഹിച്ചു.കാപ്പിൽ ഗോപിനാഥൻ സ്വാഗതവും ലതാകുമാരി.വി.സി നന്ദിയും പറഞ്ഞു.കെ. രാജേന്ദ്രൻ,സീജ.എ.എസ്‌ എന്നിവർ പങ്കെടുത്തു.