തിരുവനന്തപുരം: അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എ.ഐ.എം.എസ്.എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷൈ കെ.ജോൺ ഉദ്ഘാടനം ചെയ്തു.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമഗ്രാന്വേഷണം നടത്തി കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക, സിനിമാ മേഖലയിലെ തൊഴിൽ ലൈംഗിക ചൂഷണത്തിനറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.സംസ്ഥാന പ്രസിഡന്റ് എസ്.സൗഭാഗ്യകുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം.ബീവി,സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ.ഷീല,ജില്ലാ പ്രസിഡന്റ് എ.സബൂറ,എസ്.രാധാമണി,എം.കെ.ഉഷ,ട്വിങ്കിൾ പ്രഭാകരൻ,ടി.ആർ.രാജിമോൾ എന്നിവർ പങ്കെടുത്തു.