തിരുവനന്തപുരം: മലയാളം, തമിഴ്, ഇന്ത്യൻ ഇംഗ്ളീഷ് (എംറ്റൈ)​ റൈറ്റേഴ്സ് ഫോറത്തിന്റെ 137-ാം പ്രതിമാസ സമ്മേളനം സ്റ്റാച്യുവിലെ തായ്‌നാട് ഹാളിൽ ഫോറം വൈസ് പ്രസിഡന്റ് ഡോ.ജി.രാജേന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കല്ലയം മോഹനൻ,​എസ്.കെ.ബീന,ക്ളാപ്പന ഷൺമുഖൻ,​സ്‌നേഹ വിക്ടർ,​രുഗ്മിണി രാമകൃഷ്‌ണൻ,​എം.ആർ.കാർത്തികേയൻ നായർ എന്നിവർ മലയാളം കവിതകളും എസ്.ജെ.സംഗീത,​മധു വണ്ടന്നൂർ എന്നിവർ മലയാളം കഥകളും അവതരിപ്പിച്ചു. എം.എസ്.എസ്.മണിയൻ,​ജയലക്ഷ്മി എന്നിവർ തമിഴ് കവിതകളും പ്രൊഫ.ജി.എൻ.പണിക്കർ,​ഡോ.എൻ.ശ്രീകല,​ കരുമം എം.നീലകണ്ഠൻ, അഭിഷേക് ഹരി,​ജയചന്ദ്രൻ രാമചന്ദ്രൻ,​തിരുമല സത്യദാസ്,​അഡ്വ.ജോയ് എം.തോമസ് എന്നിവർ ഇംഗ്ളീഷ് കവിതകളും അവതരിപ്പിച്ചു.ചർച്ചകളിൽ ഇന്ത്യ ഫോർവേഡ് പത്രാധിപർ ഡോ.ജി.ജയകുമാർ,​ സൂരജ് ജെ.പുതുവീട്ടിൽ,​ എസ്.പരമേശ്വരൻ പിള്ള,​ അനിൽ നെടുങ്ങോട് എന്നിവർ പങ്കെടുത്തു.