തിരുവനന്തപുരം: മുൻ പി.എസ്.സി ആക്ടിംഗ് ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവും ആർട്സ് കോളേജ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. ജോർജ് എം വർഗീസിനെ അനുസ്മരിച്ചു. യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.എൻ.കെ.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ ഡോ സലാഹുദ്ദീൻ കുഞ്ഞ്,ഗവൺമെന്റ് വിമൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.സി.പി.അരവിന്ദാക്ഷൻ,കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ,കെ.പി.സി.സി സെക്രട്ടറി ജോൺ വിനേഷ്യസ്, പ്രൊഫ. വിക്ടർ എഡിസൺ, സിസിലിയ, മെൽവിൻ വിനോദ്, ഓസ്‌കാർ ലോപ്പസ് എന്നിവർ സംസാരിച്ചു.