കോവളം : കോവളം കവികൾ രചിച്ച രാമകഥാപാട്ട് താളിയോലയിൽ നിന്ന് പുസ്തകത്തിലേക്കു മാറ്റിയതിന്റെ 54ാം വാർഷികവും കോവളം കവികൾ സാഹിത്യോത്സവവും ഡോ, കവടിയാർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കോവളം കവികൾ സ്മാരക സമിതി കൺവീനർ വിനോദ് വൈശാഖി അദ്ധ്യക്ഷത വഹിച്ചു. ചേറ്റൂർ ശങ്കരൻനായർ,ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ.രാജശേഖരൻ നായർ,രചന വേലപ്പൻ നായർ,ശ്രീകണ്ഠൻ കരിക്കകം,അനിൽ നെടുങ്ങോട്,തണൽക്കൂട്ടം പ്രസിഡന്റ് സംഗീത് കോയിക്കൽ എന്നിവർ സംസാരിച്ചു