chennithala

തിരുവനന്തപുരം:കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.അപ്പുക്കുട്ടൻ നായർ,ആര്യനാട് ഭുവനചന്ദ്രൻ നായർ, കുറ്റിച്ചൽ ഗിരീശൻ നായർ,രമണി പി.നായർ, ആർ.വത്സലൻ,ജോസഫ് പെരേര,കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ എ.ഡി. സാബുസ്,ബാബുജി ഈശോ,അടമണ്ണൂർ മുരളീധരൻ,പെരുവിള വിജയൻ,സജീവ് മുളവന,കാരോട് ക്ലമെന്റ്,വിതുര സുകുമാരി,കോവളം മഞ്ഞിലാസ്,പരശുവയ്‌ക്കൽ അനിൽകുമാർ,മുഹമ്മദ് ഇർഷാദ്,കല്ലറ ജാഫർ മൗലവി,വർക്കല ഷൻസ്,വിതുര തുളസി തുടങ്ങിയവർ സംസാരിച്ചു.