തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്
കേരളത്തിലെ മസ്കുലർ ഡിസ്ട്രോഫി (എസ്.എം.എ) ബാധിതരുടെ സംഘടനയായ മൈൻഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കളക്ടർ അനുകുമാരിക്ക് നിർദ്ദേശപത്രിക സമർപ്പിച്ചു.മൈൻഡ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ബ്രേക്കിംഗ് ദ ബാരിയർ 2.0 ക്യാമ്പെയിന്റെ ഭാഗമായിരുന്നു ഭാരവാഹികളായ മൈൻഡ് എക്സിക്യുട്ടീവ് അംഗം ബാലു,പ്രോജക്ട് കോഓർഡിനേറ്റർ ഹിമ മനുകുമാർ,കൂട്ട് വോളന്റിയർ ലയ രാജൻ എന്നിവർ ചേർന്ന് നിർദ്ദേശ പത്രിക സമർപ്പിച്ചത്.
ഭിന്നശേഷി സൗഹൃദമാകാത്ത പൊതുയിടങ്ങളും പൊതുകെട്ടിടങ്ങളും ഭിന്നശേഷിക്കാർക്ക് വേണ്ടി സഞ്ചാരയോഗ്യമാക്കി മാറ്റുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു നിവേദനത്തിൽ.