തിരുവനന്തപുരം:ടൂറിസം മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിന്റെ പുതിയ അക്കാഡമിക് ബ്ളോക്കിന്റെ ഉദ്ഘാടനം തൈക്കാട് റസിഡൻസി കോമ്പൗണ്ടിൽ ഇന്ന് വൈകിട്ട് 5.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മേയർ ആര്യ രാജേന്ദ്രൻ,​ശശിതരൂർ എം.പി,​കിറ്റ്സ് പ്രിൻസിപ്പൽ ഡോ.ബി.രാജേന്ദ്രൻ,​ഡയറക്ടർ ഡോ.എം.ആർ.ദിലീപ് തുടങ്ങിയവർ പങ്കെടുക്കും.