പള്ളിക്കൽ: ജയദേവൻമാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കിടപ്പുരോഗികൾക്ക് ഓണക്കോടി, ഉന്നതവിജയം നേടിയവരെ അനുമോദിക്കൽ,പഠനസഹായ വിതരണം തുടങ്ങിയവ സെപ്തംബർ 1ന് പള്ളിക്കൽ ഇ.എം.എസ് ഒാഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.ആനാവൂർ നാഗപ്പൻ,വി.ജോയി.എം.എൽ.എ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ഒ.എസ്.അംബിക എം.എൽ.എ,മടവൂർ അനിൽ,എം.ഷാജഹാൻ തുടങ്ങിയവർ പങ്കെടുക്കും.