തിരുവനന്തപുരം:വയനാട് ദുരിതബാധിതർക്കായി ഇന്റർനെറ്റ്,ഡി.ടി.പി,ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷന്റെ (ഐ.ഡി.പി.ഡബ്ലിയു.ഒ.എ) നേതൃത്വത്തിൽ സമാഹരിച്ച 80,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ട്രഷറർ ജോബിൻ തോമസ്, ജോയിന്റ് സെക്രട്ടറി സലിം കൊല്ലം,ഭാരവാഹികളായ യാസർ അരാഫത്ത്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രസന്നകുമാർ,സെക്രട്ടറി സജിമോൻ എന്നിവർ പങ്കെടുത്തു.