ss

സൂര്യ നായകനായി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രിയ ശരണിന്റെ ഐറ്റം ഡാൻസ്. ഉൗട്ടി ഷെഡ്യൂളിൽ ശ്രിയ പങ്കെടുക്കുന്ന ഐറ്റം ഡാൻസ് ചിത്രീകരിച്ചു. ഷെരീഫ് മാസ്റ്ററാണ് കൊറിയോഗ്രഫി. സന്തോഷ് നാരായണൻ സംഗീത സംവിധാനം ഒരുക്കുന്ന ഗാനം സൂര്യ 44 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.

പൂജ ഹെഗ്‌ഡെ ആണ് നായിക. മലയാളി താരങ്ങളായ ജയറാം, ജോജുജോർജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് ശ്രിയ ശരൺ.ഹരിദ്വാർ സ്വദേശിയായ ശ്രിയ 2001ൽ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മമ്മൂട്ടിക്കും പൃഥ്വിരാജിനും ഒപ്പം പോക്കിരിരാജയിലും മോഹൻലാലിനൊപ്പം കാസനോവയിലും അഭിനയിച്ചു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പുകളിലും ശ്രിയയായിരുന്നു നായിക.

രജനികാന്തിനൊപ്പം ശിവജി, രാജമൗലിയുടെ ആർആർ ആർ, വിജയ്‌യുടെ നായികയായി അഴകിയ തമിഴ് മകൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ച ശ്രിയയ്ക്ക് തമിഴിലാണ് ഏറെ ആരാധകർ.