വൻ പ്രതിഫലത്തെച്ചൊല്ലി അറ്റ്‌ലി ചിത്രം നിർമ്മാതാക്കൾ ഉപേക്ഷിച്ചെന്ന പ്രചാരണങ്ങൾ തള്ളി അല്ലു അർജുനും പൂജ ഹെഗ്‌ഡെയും നായകനും നായികയുമായി എത്തുന്നു. ഷാരൂഖ് ഖാൻ നായകനായ ജവാനുശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുൻ നായകനാകുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അല്ലുവിനെക്കാൾ പ്രതിഫലം അറ്റ്ലി ചോദിച്ചതാണ് സൺ പി ക്ചേഴ്സ് പ്രോജക്ട് ഉപേക്ഷിക്കാൻ കാരണമെന്ന് വാർത്തകൾ പിന്നാലെ ഉയർന്നു. എന്നാൽ ഇപ്പോൾ അറ്റ്ലി പ്രതിഫലം കുറച്ചുവത്രേ. സെപ്തംബറിൽ ചിത്രത്തെക്കുറിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇതാദ്യമായാണ് അല്ലുഅർജുനും അറ്റ്ലിയും ഒരുമിക്കുന്നത്. പുഷ്പ 2നുശേഷം അല്ലു അർജുൻ അഭിനയിക്കുന്നത് അറ്റ്ലിയുടെ ചിത്രത്തിലാണ്. ഇത് മൂന്നാം തവണയാണ് അല്ലു അർജുനും പൂജ ഹെഗ് ഡെയും നായകനും നായികയുമാകുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം സൺ പിക്ചേഴ്സാണ് നിർമ്മാണം. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു.