vhss

വിതുര: ബനാന ചിപ്സ് ചലഞ്ചിലൂടെ സമാഹരിച്ച പണമുപയോഗിച്ച് നിർധനയായ വീട്ടമ്മയ്ക്ക് വിതുര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ- നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ തയ്യൽ മെഷീൻ വാങ്ങി നൽകി. കേരള ലീഗൽ സർവീസസ് അതോറിട്ടി തിരുവനന്തപുരം സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്. ഷംനാദ് തയ്യൽ മെഷീൻ ഗുണഭോക്താവിന് കൈമാറി. ഒപ്പം ആയിരം തുണി സഞ്ചി നിർമ്മിക്കാനുള്ള ആദ്യ ഓർഡറും നൽകി. അടുത്ത ദിവസങ്ങളിൽ തന്നെ ഈ തുണിസഞ്ചികൾ വിതരണം ചെയ്യും. സഞ്ചി വിറ്റുകിട്ടുന്ന തുക വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും. യൂണിറ്റ് പ്രതിമാസ പെൻഷൻ നൽകിവരുന്ന കൃഷ്ണപിള്ള സാറിന് ഓണക്കോടി കൈമാറി.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ആർ. രവി ബാലൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മജ്ജുഷ. എ.ആർ, വിതുര സി.ഐ പ്രദീപ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അരുൺ വി.പി, ലീഗൽ വോളണ്ടിയർ താഹിറ, ഷെയിൻ ഷൈജു എന്നിവർ പങ്കെടുത്തു. തുടർന്ന് ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകൻ അഡ്വ. ജവാദ് വോളന്റിയർമാർക്കായി ലീഗൽ അവയർനെസ് ക്ലാസെടുത്തു.