കിളിമാനൂർ: കാലിത്തീറ്റ വില വർദ്ധന,പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവ്,വയ്ക്കോൽ വില വർദ്ധനവ് തുടങ്ങീ പ്രതിസന്ധികൾക്കിടയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഗോസമൃദ്ധി പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ കന്നുകാലികളെ വിറ്റ് മറ്റ് പണികൾക്ക് പോകാൻ ഒരുങ്ങുകയാണ് ക്ഷീരകർഷകർ.

ഓരോ ബഡ്ജറ്റിലും കോടികൾ പ്രഖ്യാപിച്ചിട്ടും ഫണ്ട് ലഭിക്കാതായതോടെ മൃഗസംരക്ഷണ വകുപ്പിന്റെ ഗോ സമൃദ്ധി ഇൻഷ്വറൻസ് പദ്ധതി കർഷകർക്ക് സ്വപ്നം മാത്രമാണ്.

കന്നുകാലികളുടെ മരണം,വൈകല്യം തുടങ്ങിയവ മൂലം കർഷകർക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള ഇൻഷ്വറൻസ് പരിരക്ഷയാണ് 'ഗോ സമൃദ്ധി' പദ്ധതി. 2018ലായിരുന്നു പദ്ധതിയുടെ തുടക്കം.ഇതുവരെ ഫണ്ട് അനുവദിക്കാത്തതിനാൽ കർഷകർ സ്വകാര്യ എജൻസികളെയാണ് സമീപിക്കുന്നത്.സർക്കാർ പദ്ധതിയിൽ ചെറിയ തുക മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ.സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളെ ആശ്രയിക്കുമ്പോൾ പ്രീമിയം വൻതുക നൽകണമെന്ന് കർഷകർ പറയുന്നു.

പദ്ധതി ഇങ്ങനെ

1)​ 7 ലിറ്ററോ അതിൽ കൂടുതലോ പാൽ തരുന്ന രണ്ട് മുതൽ 10 വയസ് വരെ പ്രായമുള്ള പശുക്കൾക്കും എരുമകൾക്കും ഏഴ് മാസത്തിന് മുകളിൽ ഗർഭമുള്ള കിടാരികൾക്കുമായാണ് ഇൻഷ്വറൻസ് പദ്ധതി.

2)​ ഒരു വർഷം,മൂന്ന് വർഷം എന്നിങ്ങനെ രണ്ട് പരിരക്ഷ കാലയളവുകളടങ്ങിയ പദ്ധതിയുടെ പ്രീമിയം തുകയിൽ മൃഗസംരക്ഷണ വകുപ്പ് മുഖേന സർക്കാർ 50 ശതമാനം സബ്‌സിഡിയുണ്ട്

3)​ക്ഷീരകർഷകനും അഞ്ച് ലക്ഷം രൂപയുടെ അപകട മരണ പരിരക്ഷയുണ്ട്.

ഗുണഭോക്താക്കൾ കുറവ്

30ൽ താഴെ എല്ലാ വർഷവും ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാറുണ്ടെങ്കിലും ഓരോ പഞ്ചായത്തിലും ഗുണഫലം ലഭിന്നത് വളരെ കുറച്ച് പേർക്കുമാത്രമാണ്.

 വർഷം - നീക്കിവച്ചത്

2021-22 : 5കോടി

2022- 21 : 6 കോടി

2023 -24 : 6 കോടി

2024- 25 : 5കോടി