വെള്ളറട:സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ വെള്ളറട മേഖല കൺവെൻഷൻ വെള്ളിയാഴ്ച വൈകിട്ട് 3ന് ആനപ്പാറ തോട്ടം തൊഴിലാളി ഓഫീസിൽ മേഖല പ്രസി‌ഡന്റ് വി.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരും.ജില്ല സെക്രട്ടറി കെ.സുകുമാരൻ ആശാരി ഉദ്ഘാടനം ചെയ്യും.സി. കെ ഹരീന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.മേഖല സെക്രട്ടറി വി.സനാതനൻ റിപ്പോർട്ട് അവതരിപ്പിക്കും.രാധാകൃഷ്ണൻ നായർ,സിദ്ധാർത്ഥൻനായർ,​വി.താണുപിള്ള തുടങ്ങിയവർ സംസാരിക്കും.ഡോ:പി.മോഹൻദാസ് ക്ളാസെടുക്കും.ഷിഹാബ്ദീൻ സ്വാഗതവും പ്രേമലത ടീച്ചർ നന്ദിയും പറയും.