തിരുവനന്തപുരം: ബി.ജെ.പി പട്ടികജാതി മോർച്ച വെള്ളയമ്പലത്ത് സംഘടിപ്പിച്ച അവകാശ സംരക്ഷണ സമരം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് മുട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്,​ ജനറൽ സെക്രട്ടറി സ്വപ്നജിത്ത്,​ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ്,​ജില്ലാ സെക്രട്ടറി മുളയറ രതീഷ്,​നിഷാന്ത് വഴയില,​പാറയിൽ മോഹനൻ,​സന്ദീപ്,​പുഞ്ചക്കരി രതീഷ്,​വർക്കല ശ്രീനിവാസൻ,​കഴക്കൂട്ടം രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.