നേമം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക നേമം ഡിസ്ട്രിക്ട് സണ്ടേസ്‌കൂൾ സി.എസ്.ഐ കല്ലിയൂർ ഇടവകയിൽ സണ്ടേസ്‌കൂൾ ബാല പ്രതിഭ ക്യാമ്പ് സംഘടിപ്പിച്ചു.നേമം ഡിസ്ട്രിക്ട് ചെയർമാൻ സി.എം.ലോറൻസ് ഉദ്ഘാടനം ചെയ്തു. വിക്ടർ ജോൺ, ടി.പി.വിനോദ്, ഗിൽബർട്ട് ജോൺ,എസ്.സന്തോഷ്, ഡിസ്ട്രിക്ട് സണ്ടേസ്‌കൂൾ സെക്രട്ടറി കലാസന്തോഷ്,പ്രദീപ്.കെ.സുന്ദരം,കൺവീനർ ഡോ.സുബിൻ രാജ്.എസ്.എസ് എന്നിവർ സംസാരിച്ചു.