തിരുവനന്തപുരം: കേരള ഹിന്ദുമിഷന്റെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 161ാം ജന്മദിനത്തിൽ വെള്ളയമ്പലത്തെ അയ്യങ്കാളിയുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.പട്ടികജാതി വികസന വകുപ്പ് ആദ്യ ഡയറക്ടർ സി.സി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു.ആറന്മുള ശശി അദ്ധ്യക്ഷനായി.ബി.ജെ.പി ദേശീയ സമിതി അംഗം പി.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണൻ,​ഡോ.ആറന്മുള ഹരിഹരപുത്രൻ,​ പി.ജയദേവൻ നായർ,​ ടി.കെ.അനിയൻ,​കവിയൂർ സുരേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.