വർക്കല:പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ജനകീയ റൂട്ടുകൾ കണ്ടെത്തുന്നതിന് വർക്കല സബ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 2ന് വർക്കല താലൂക്ക് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ജനകീയ സദസ് നടക്കും.അഡ്വ.വി.ജോയി എം.എൽ എ അദ്ധ്യക്ഷത വഹിക്കും. പൊതുജനങ്ങൾ,ജനപ്രതിനിധികൾ,സ്ഥാപന മേധാവികൾ,റസിഡന്റ്സ് അസോസിയേഷനുകൾ,ബസ് ഉടമകൾ,ബസ് തൊളിലാളി അസോസിയേഷനുകൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് വർക്കല ജോയിന്റ് ആർ.ടി.ഒ അഭ്യർത്ഥിച്ചു.