തിരുവനന്തപുരം: തിരുനല്ലൂർ കരുണാകരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന കവിത രചനാ മത്സരത്തിലേക്ക് രചന ക്ഷണിച്ചു.സ്കൂൾ,​കോളേജ്,​പൊതു വിഭാഗം എന്നീ 3 തലങ്ങളിലാണ് മത്സരം. 50 വരികളിൽ കവിയാത്ത സമകാല പ്രസക്തിയുള്ള കവിതകളാണ് അയയ്ക്കേണ്ടത്.വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിലെ സാക്ഷ്യപത്രവും ബയോഡേറ്റയും ഫോട്ടോയും കവിതയോടൊപ്പം സെപ്തംബർ 28 മുമ്പായി സെക്രട്ടറി,തിരുനല്ലൂർ സാഹിത്യവേദി,544,പ്രശാന്ത് നഗർ,ഉള്ളൂർ,മെഡിക്കൽ കോളേജ് പി.ഒ തിരുവനന്തപുരം-695011 എന്ന വിലാസത്തിൽ രചനകൾ അയയ്ക്കണം. ഫോൺ: 9446794431.