തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡോ.ബി.എസ്.ഹരിശങ്കറിനെ അനുസ്‌മരിച്ചു. മാനേജ്മെന്റ് വിദഗ്ദ്ധനും കോളമിസ്റ്റുമായ പ്രൊഫ.രാജീവ് ശ്രീനിവാസൻ ഹരിശങ്കർ സ്‌മാരക പ്രഭാഷണം നടത്തി.ബംഗ്ളാദേശിൽ ഷേക്ക് ഹസീനയുടെ വിടവാങ്ങൽ ഇന്ത്യക്കേറ്റ കനത്ത പ്രഹരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശത്രുക്കൾ അവിടെ സ്വാധീനം ഉറപ്പിക്കുകയാണ്.ബംഗ്ളാദേശിൽ ഭരണമാറ്റത്തിനിടയാക്കിയ പ്രക്ഷോഭത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയുടെയും ബി.എൻ.പിയുടെയും ഗൂഢാലോചനയാണ്.അത് കേവലം ജനാഭിലാഷം മുൻനിറുത്തിയുള്ള പ്രക്ഷോഭമല്ലായിരുന്നു.ചൈനയുടെ കടന്നുകയറ്റം ചെറുക്കാൻ ബംഗ്ളാദേശിലെ പുതിയ സർക്കാരുമായുള്ള ബന്ധം ഇന്ത്യ സന്തുലിതമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ അദ്ധ്യക്ഷനായി. വിനോദ് കുമാർ, ഡോ.രാജിചന്ദ്ര എന്നിവർ സംസാരിച്ചു.