1

തിരുവനന്തപുരം: കാൽനൂറ്റാണ്ട് പിന്നിട്ട കൊയ്ത്തൂർക്കോണം റസിഡന്റ്സ് അസോസിയേഷന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ജിജി തോംസൺ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ. സൈനുലാബ്ദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എസ്.അനിൽകുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതവും ബി. സജ്ജയൻ നന്ദിയും പറഞ്ഞു. എം.അബ്ദുൾ സലാം മെമ്മോറിയൽ കാഷ് അവാർഡുകളും വിതരണം ചെയ്തു. അണ്ടൂർക്കോണം,പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ഹരികുമാർ,ടി.ആർ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.പി.ജി വരെയുള്ള പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും,നീന്തൽ താരങ്ങളെയും ജിജി തോംസൺ അവാർഡുകൾ നൽകി അനുമോദിച്ചു.