നെയ്യാറ്റിൻകര: സദ്ഗമയ സാംസ്കാരിക വേദിയുടെ അയ്യങ്കാളി ജയന്തി ആഘോഷം പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തെ മാറ്റിമറിച്ച നവോത്ഥാന നായകനായിരുന്നു മഹാത്മ അയ്യങ്കാളിയെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. സി.ആർ.പ്രാണകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി സെക്രട്ടറി നെയ്യാറ്റിൻകര സനൽ അനുസ്മരണ പ്രഭാഷണം നടത്തി. കക്കാട് രാമചന്ദ്രൻനായർ, ആർ.ഒ. അരുൺ, എം.സി.സെൽവരാജ്, അഡ്വ.അജയകുമാർ,അഹമദ്ഖാൻ,ഇരുമ്പിൽ മണിയൻ, വി.പി.വിഷ്ണു, കെ.എസ്.സനൽകുമാർ, ടി.സുകുമാരൻ, അഡ്വ.കെ.അനിത,ടി.കെ.തുഷാര,പോരന്നൂർ ബൈജു,ഗ്രാമം പ്രവീൺ,പെരുമ്പഴുതൂർ ഗോപൻ,അഡ്വ.സജിൻലാൽ,സി.ആർ.ആത്മകുമാർ,പ്രമോദ്, വൈ.ആർ.വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു.