തിരുവനന്തപുരം : പ്രവാസി വിശ്വകർമ്മ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ വിശ്വകർമ്മ ദിനാചരണം സെപ്തംബർ 17ന് വർക്കലയിൽ നടക്കും. ഇതിനുള്ള സ്വാഗതസംഘം രൂപീകരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വിജയകുമാർ മേൽവെട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കാട്ടാക്കട ഗോപാലകൃഷ്ണൻ പ്രോഗ്രാം ചെയർമാനായും ജില്ലാ സെക്രട്ടറി വിജയകുമാർ ജനറൽ കൺവീനറായും നൂറ്റിയൊന്ന് അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. അനിരുദ്ധൻ കരവാരം, ജ്യോതിഷ്‌കുമാർ, സുനിൽകുമാർ. എസ്, സത്യശീലൻ വർക്കല,രാജു വർക്കല,മോഹനൻ നെയ്യാറ്റിൻകര, രാജൻ നെയ്യാറ്റിൻകര, സനിതകുമാരി, പ്രകാശൻ, ശ്രീരംഗൻ തുടങ്ങിയവർ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി തിരഞ്ഞെടുത്തു. വി.ജോയി എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ പി.എസ്.ചന്ദ്രൻ,തോട്ടക്കാട് ശശി,ബി.ധനപാലൻ, എസ്. സുനിൽ അതിഥികളാകും.