തിരുവനന്തപുരം: സി.എം.പി ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജഗതിയിൽ അയ്യങ്കാളി ദിനാചരണം സംഘടിപ്പിച്ചു.സി.പി.ജോൺ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക രംഗത്ത് ഇന്നും പഞ്ചമിമാർക്ക് അദൃശ്യമായ വിലക്കുകൾ നിലനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു.സി.എം.പി ഏരിയ സെക്രട്ടറിമാരായ തിരുവല്ലം മോഹനൻ, വിശ്വനാഥൻ,സാംമ്പശിവൻ,രമാകാന്തൻ,കെ.എം.എഫ് ജില്ലാ സെക്രട്ടറി ചന്ദ്രവല്ലി,ഗിരിജ,കെ.എസ്.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ദീപിക,ഡി.എസ്.എഫ് സംസ്ഥാന സെക്രട്ടറി നാൻസി പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.തിരുവനന്തപുരം സെൻട്രൽ ഏരിയാ സെക്രട്ടറി ബിച്ചു കെ.വി സ്വാഗതവും ജഗതി വാർഡ് സെക്രട്ടറി കെ.കണ്ണൻ നന്ദിയും പറഞ്ഞു.