തിരുവനന്തപുരം :അധികാരം പാവപ്പെട്ടവന് വേണ്ടിയാണെന്ന് തെളിയിച്ച ഭരണാധികാരിയാണ് കെ.പങ്കജാക്ഷനെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ.ആർ.എസ്.പി ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായിരുന്ന കെ പങ്കജാക്ഷന്റെ പന്ത്രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ.എ അസീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ബാബു ദിവാകരൻ ,ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, കെ.ജയകുമാർ, വി.ശ്രീകുമാരൻ നായർ, കെ.എസ്. സനൽകുമാർ, ചാക്ക വിജയകുമാർ എന്നിവർ സംസാരിച്ചു .