മലയിൻകീഴ്: വനിതാ കമ്മിഷൻ മലയിൻകീഴ് നിള സാംസ്കാരിക വേദിയുമായി സഹകരിച്ച് സംഘടിപ്പിച്ച വിവാഹപൂർവ ബോധവത്കരണ ക്ലാസ് വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്തു.വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതിമാർ നിർബന്ധമായും വിവാഹപൂർവ ബോധവത്ക്കരണ ക്ലാസിൽ പങ്കെടുത്തിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശം വനിതാകമ്മീഷൻ സർക്കാരിന് നൽകിയതായി പി.സതീദേവി പറഞ്ഞു.നിള പ്രസിഡന്റ് കെ.വാസുദേവൻനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രിയാശ്യാം സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ.വൽസലകുമാരി,രാജേന്ദ്രൻ ശിവഗംഗ എന്നിവർ സംസാരിച്ചു.ഡോ.എം.കെ.സി.നായർ,തെറാപ്പിസ്റ്റ് സ്വപ്‌ന എന്നിവർ ക്ലാസെടുത്തു.